Connect with us

Kerala

മോദിയെ അംഗീകരിച്ചാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്നത് പാര്‍ട്ടി നിലപാട്: ശോഭ സുരേന്ദ്രന്‍

Published

|

Last Updated

തൃശൂര്‍  | നരേന്ദ്ര മോദിയുടെ നയം അംഗീകരിച്ചാല്‍ ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ശോഭ സുരേന്ദ്രന്‍ കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സിപിഎമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്നും ശോഭ വ്യക്തമാക്കി. ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ശോഭയുടെ പ്രതികരണം. താന്‍ പറഞ്ഞത് ബിജെപി നിലപാടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചത്.അതേ സമയം രാജ്യത്തെ വിഭജിച്ച മുസ്ലിം ലീഗുമായി ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് പാലക്കാട് പറഞ്ഞിരുന്നു

എന്നെക്കുറിച്ച് കെ മുരളീധരന്‍ ആശങ്കപ്പെടേണ്ടെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്റെ തൂക്കം മുരളി നോക്കണ്ട. അച്ഛന്റെ കൈ പിടിച്ചു രാഷ്ട്രീയത്തിലേക്ക് വന്നതാണ് മുരളി. താന്‍ സാധരണ കുടുംബത്തില്‍ നിന്ന് വന്നതാണ്. മുരളിയെപ്പോലെ അച്ഛന്റെ മേല്‍വിലാസം അല്ല തനിക്കുള്ളത്. ഭരണത്തില്‍ ഇരിക്കെ ഉപതിരഞ്ഞെടുപ്പില്‍ തോറ്റ ഏക മന്ത്രിയാണ് മുരളീധരനെന്നും ശോഭ പരിഹസിച്ചു.
.

Latest