Connect with us

National

കശ്മീരില്‍ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് 'റിബലുകള്‍'

Published

|

Last Updated

ശ്രീനഗര്‍ | നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ കശ്മീരില്‍ യോഗം ചേര്‍ന്ന് കോണ്‍ഗ്രസിലെ റിബലുകള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റുകള്‍ക്കെതിരായ തിരുൂത്തല്‍ ശക്തികളാകുക എന്ന ലക്ഷ്യമിട്ട് കപില്‍ സിബലിന്റെ നേൃത്വത്തില്‍ രണ്ട് ദിവസം യോഗം ചേരുന്നത്. കപില്‍ സിബലിന് പുറമെ ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ തുടങ്ങിയ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേതൃത്വം തഴഞ്ഞ ഗുലാം നബി ആസാദിന് സ്വീകരണം ഒരുക്കിയാണ് യോഗം നടക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനാലാണ്ഇവിടെ ഒത്തുകൂടിയതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കാത്തതിനെതിരെ സിബല്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗുലാം നബി ആസാദ് പരിചയ സമ്പന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എഞ്ചിനിലെ തകരാര്‍ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ അടിത്തറ അറിയുന്ന നേതാവാണ് അദ്ദേഹമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഗുലാം നബിയെ പാര്‍ലിമെന്റില്‍ നിന്ന് മോചിപ്പിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ടായി. പാര്‍ലിമെന്റില്‍ നിന്ന് പോകാന്‍ ഞങ്ങള്‍ അദ്ദേഹത്തെഅനുവദിക്കുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവം ഉപയോഗിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും പില്‍ സിബല്‍ പറഞ്ഞു.

കഴിഞ്ഞ ഒരു ദശകത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. പാര്‍ട്ടിയുടെ നന്മ്ക്കാണ് ഞങ്ങളുടെ ശബ്ദം. എല്ലായിടത്തും ഇത് ശക്തിപ്പെടുത്തണം. പുതിയ തലമുറയെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കണം. കോണ്‍ഗ്രസിന്റെ നല്ല ദിവസങ്ങള്‍ ഞങ്ങള്‍ കണ്ടു. പ്രായമാകുമ്പോള്‍ ഇത് ദുര്‍ബലമാകുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

 

 

Latest