Connect with us

Kerala

എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി എന്‍ എസ് എസ്

Published

|

Last Updated

ചങ്ങനാശ്ശേരി |  ഇടത് സര്‍ക്കാറിനെതിരെ വിമര്‍ശനവും ഭീഷണിയുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാന്‍ ശ്രമിക്കുകും. കഴിഞ്ഞ ദിവസം ദേശാഭിമാനി ത്രത്തില്‍ വന്ന ലേഖനവും, സത്യഗ്രഹ സമരസ്മാരകത്തില്‍നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവും ഇതിന് ഉദാഹരണമാണ്. ഇടത് സര്‍ക്കാറിന്റെ ഈ ഇരട്ടത്തപ്പ് എന്‍ എസ് എസും മന്നത്തിന്റെ ആരാധകരും തിരിച്ചറിയുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗുരുവായൂര്‍ സത്യഗ്രഹ സമരസ്മാരകം നിര്‍മിച്ച് 2018 മെയ് എട്ടിന് ഉദ്ഘാടനം ചെയ്തപ്പോള്‍ മന്നത്തുപത്മനാഭനെ ഓര്‍മിക്കാനോ, സ്മാരകത്തില്‍ പേരുചേര്‍ക്കാനോ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് അധാര്‍മികവും ബോധപൂര്‍വമായ അവഗണനയും ആയിത്തന്നെ കാണേണ്ടിയിരിക്കുന്നു.

വൈക്കം സത്യാഗ്രഹം, “സവര്‍ണജാഥ”, ഗുരുവായൂര്‍ സത്യാഗ്രഹം, അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനം തുടങ്ങിയ നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ചരിത്രപ്രസിദ്ധമാണ്.തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ അയിത്താചാരങ്ങള്‍ക്ക് എതിരായി നടത്തിയ സമരമാണ് ഗുരുവായൂര്‍ സത്യഗ്രഹം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഗുരുവായൂര്‍സത്യാഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും സുകുമാരന്‍ നായര്‍ ലേഖനത്തില്‍ പറഞ്ഞു.

Latest