Connect with us

National

പി എസ് എല്‍ വി സി- 51 ഇന്ന് കുതിച്ചുയരും; ഐ എസ് ആര്‍ ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം

Published

|

Last Updated

വിശാഖപട്ടണം | ഐ എസ് ആര്‍ ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. ബ്രസീലിന്റെ ആമസോണിയ 1 എന്ന ഉപഗ്രഹമാണ് പി എസ് എല്‍ വി സി- 51ന്റെ വിക്ഷേപണ വാഹനത്തില്‍ വിക്ഷേപിക്കുന്നത്. ഇന്ന് രാവിലെ 10.24ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. ആമസോണിയക്കൊപ്പം പ്രധാന മന്ത്രിയുടെ ചിത്രം പതിച്ച സതീഷ് സാറ്റലെന്ന ചെറു ഉപഗ്രഹവും മറ്റ് 18 ചെറു ഉപഗ്രഹങ്ങളും

പി എസ് എല്‍ വി ഭ്രമണപഥത്തിലെത്തിക്കും.
ബ്രസീല്‍ തദ്ദേശീയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹമാണ് ആമസോണിയ 1 ആമസോണ്‍ കാടുകളിലെ വനനശീകരണം നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ദൗത്യം. പി എസ് എല്‍ വി സിയുടെ 53 ാമത്തെ ദൗത്യമാണിത്.

Latest