Connect with us

Kerala

ട്രെയിനില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവം; തമിഴ്‌നാട്ടിലും അന്വേഷണം

Published

|

Last Updated

കോഴിക്കോട് | ട്രെയിനില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തില്‍ തിരുവണ്ണാമലൈ സ്വദേശി രമണി അറസ്റ്റിലായതിന് പിന്നാലെയാണിത്. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡെറ്റനേറ്ററുകളുമാണ് ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് പിടികൂടിയത്.

കിണര്‍ പണിക്ക് ഉപയോഗിക്കാനായി തലശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇവയെന്നാണ് രമണിയുടെ മൊഴിയെങ്കിലും ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചെതന്നതുള്‍പ്പെടെ വിശദ വിവരങ്ങള്‍ തേടിവരികയാണ് പോലീസ്. രമണിയുടെ തമിഴ്‌നാട്ടിലേയും കേരളത്തിലേയും ബന്ധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത് എവിടെ നിന്നാണ്, ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നത് തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Latest