Connect with us

Kerala

കോണ്‍ഗ്രസ് 94 സീറ്റില്‍ മത്സരിക്കും; ലീഗിന് അധികമായി മൂന്ന് സീറ്റ്കൂടി

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ മുസ്ലീം ലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് 94 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും മത്സരിക്കാനാണ് പ്രാഥമികമായി ധാരണയായത്. അധികമായി മൂന്നു സീറ്റുകളാണ് മുസ്ലീം ലീഗിന് നല്‍കുക. അന്തിമ തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് ലീഗിന് പുതുതായി നല്‍കുന്നതെന്നാണ് സൂചന. പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും തമ്മില്‍ വച്ച് മാറും. പ്രാഥമിക സീറ്റ് ധാരണയാണ് പൂര്‍ത്തിയായത്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒന്‍പത് സീറ്റുകളായിരിക്കും നല്‍കുകയെന്നാണ് സൂചന. അതേ സമയം 15 സീറ്റുകളാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ജോസഫുമായുള്ള ചര്‍ച്ച പൂര്‍ത്തിയായ ശേഷമേ യുഡിഎഫ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

ആര്‍എസ്പിക്ക് അഞ്ച് സീറ്റുകള്‍ നല്‍കും. ജേക്കബ് ഗ്രൂപ്പിനും സിഎംപിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും ജനതാദള്‍ ജോണ്‍ വിഭാഗത്തിനും മാണി സി കാപ്പന്‍ വിഭാഗത്തിനും ഓരോ സീറ്റുകള്‍ നല്‍കുമെന്നാണ് അറിയുന്നത്.

Latest