Connect with us

Ongoing News

ഹൈദരാബാദ്- ഗോവ മത്സരം സമനിലയിൽ

Published

|

Last Updated

ഫറ്റോര്‍ഡ | ഐ എസ് എല്ലിലെ 109ാം മത്സരം സമനിലയിൽ. പോയിന്റ് പട്ടികയിൽ അടുത്തടുത്തുള്ള ഗോവയും ഹൈദരാബാദും ഏറ്റുമുട്ടിയ മത്സരത്തിൽ ഇരുകൂട്ടർക്കും ഗോൾ നേടാനായില്ല.

33ാം മിനുട്ടില്‍ ഗോവയുടെ ജെയിംസ് ഡൊണാഷീക്കാണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. 42ാം മിനുട്ടില്‍ ഹൈദരാബാദിന്റെ സൗവിക് ചക്രബര്‍ത്തിക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഒന്നാം പകുതിയില്‍ ആക്രമണം പരമാവധി കുറച്ച് പ്രതിരോധത്തില്‍ ഊന്നുകയായിരുന്നു ഗോവ. ഹൈദരാബാദാണ് കളിച്ചതെങ്കിലും ഒരു തവണ മാത്രമാണ് ആക്രമിക്കാന്‍ സാധിച്ചത്. പ്രതിരോധ നിരയുടെ പിന്നിലുണ്ടായിരുന്ന മുഹമ്മദ് യാസിര്‍ മികച്ച ആക്രമണം നടത്തിയെങ്കിലും ഗോവന്‍ ഗോളി ധീരജ് സിംഗ് വിഫലമാക്കുകയായിരുന്നു.

55, 57 മിനുട്ടുകളില്‍ ഗോവയുടെ എജു ബേദിയക്കും റെഡീം ത്‌ലാംഗിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 64ാം മിനുട്ടില്‍ ഹൈദരാബാദിന്റെ ജോവോ വിക്ടറിനും മഞ്ഞക്കാര്‍ഡ് കിട്ടി. 67, 69 മിനുട്ടില്‍ മൂന്ന് പേരെയാണ് ഹൈദരാബാദ് പുതുതായി ഇറക്കിയത്. ഫ്രാന്‍ സാന്‍ഡാസ, മുഹമ്മദ് യാസിര്‍, സൗവിക് ചക്രബര്‍ത്തി എന്നിവരെ പിന്‍വലിച്ച് റൊളാന്‍ഡ് ആല്‍ബര്‍ഗ്, ലിസ്റ്റണ്‍ കൊളാകോ, സാഹില്‍ ടവോര എന്നിവരെയാണ് ഹൈദരാബാദ് കളത്തിലിറക്കിയത്. 71ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ യേശുരാജിനെ പിന്‍വലിച്ച് ദേവേന്ദ്ര മുര്‍ഗോകറിനെ ഗോവ ഇറക്കി. 82ാം മിനുട്ടില്‍ ലൂയിസ് സാസ്‌ത്രെയെ പിന്‍വലിച്ച് രോഹിത് ഡാനുവിനെ ഹൈദരാബാദ് ഇറക്കി. 86ാം മിനുട്ടില്‍ ആല്‍ബര്‍ട്ടോ നോഗ്വേരയെ പിന്‍വലിച്ച് ജോര്‍ജ് ഓര്‍ടിസിനെ ഗോവ കളത്തിലെത്തിച്ചു.

86ാം മിനുട്ടില്‍ ദൗര്‍ഭാഗ്യകരമായ സംഭവത്തിനാണ് സൈഡ്‌ബെഞ്ച് സാക്ഷ്യംവഹിച്ചത്. അല്‍പ്പ സമയം മുമ്പ് പിന്‍വലിക്കപ്പെട്ട ഹൈദരാബാദിന്റെ ലൂയിസ് സാസ്‌ത്രെക്കും ഗോവയുടെ ആല്‍ബര്‍ട്ടെ നൊഗ്വേരക്കും ചുവപ്പ് കാര്‍ഡ് കിട്ടി. അടുത്ത മത്സരത്തില്‍ കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കില്ല. ഗോവ ബെഞ്ചിന് നേരെ കുപ്പി എറിഞ്ഞതിനാണ് ലൂയിസിന് ചുവപ്പ് ലഭിച്ചത്. ഇതിനോട് പ്രതികരിച്ചതിനാണ് നൊഗ്വേരക്ക് രണ്ടാം മഞ്ഞയും തുടര്‍ന്ന് ചുവപ്പും ലഭിച്ചത്.

നിശ്ചിത സമയം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഏഴ് മിനുട്ട് അധിക സമയം റഫറി അനുവദിച്ചു. അവസാന നിമിഷം ഇഗോല്‍ അംഗുലോയെ പിന്‍വലിച്ച് മുഹമ്മദ് അലിയെ ഗോവ ഇറക്കിയെങ്കിലും ഗോള്‍ പിറന്നില്ല. അധിക സമയത്ത് ഗോവയുടെ ഇവാന്‍ ഗോണ്‍സാലസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.