Connect with us

Covid19

ലോകത്ത് കൊവിഡ് മരണം 25.42 ലക്ഷം പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകമഹാമാരിയായ കൊവിഡ് 19 വൈറസിന്റെ പിടിയില്‍ ഇതിനകം അകപ്പെട്ടത് പതിനൊന്നു കോടി നാല്‍പത്തിയാറ് ലക്ഷത്തിലേറെ പേര്‍. ലോകത്ത് വാക്‌സിന്‍ വിതരണം പല രാജ്യങ്ങളിലും പുരോഗമിക്കുകയാണെങ്കിലും വൈറസിന്റെ തോത് വലിയ രീതിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസിന്റെ പിടിയില്‍പ്പെട്ട് 25.42 ലക്ഷം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പതുകോടി കടന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കൂടുതല്‍ കേസുകളുള്ള അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 5.25 ലക്ഷം പേര്‍ മരിച്ചു. ഒരുകോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ സുഖംപ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.07 കോടി പേര്‍ രോഗമുക്തി നേടി.മരണസംഖ്യ 1.57 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1.05 കോടി രോഗബാധിതരാണ് രാജ്യത്തുള്ളത്.2.55 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റി നാല് ലക്ഷം പിന്നിട്ടു.