Kerala
ജോസഫ് വിഭാഗവുമായി ഇന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച
തിരുവനന്തപുരം യു ഡി എഫിലെ സീറ്റ് വിഭജന ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പി ജെ ജോസഫിന്റെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തും. 12 സീറ്റ് വേണമെന്ന നിലപാടില്‍ ജോസഫും ഒമ്പത് സീറ്റ് നല്‍കാമെന്ന് നിലപാടില്‍ കോണ്‍ഗ്രസും ഉറച്ച് നില്‍ക്കുകയാണ്. ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ജോസഫിന്റെ സമ്മര്‍ദം.
എന്നാല്‍ ജോസഫിന്റെ പാര്‍ട്ടിയേക്കാള്‍ വളരെ വലുതായ ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കിയത് താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവും ജോസഫിനുണ്ട്. എന്നാ്ല്‍ വലിയ സമ്മര്‍ദത്തിന് നില്‍ക്കേണ്ടെന്ന പൊതുനിലപാടാണ് കോണ്‍ഗ്രസിനുള്ളില്‍. മാണി ഗ്രൂപ്പ് മൊത്തത്തില്‍ യു ഡി എഫിലുള്ളപ്പോള്‍ 15 സീറ്റിലാണ് മത്സരിച്ചത്. പ്രമുഖ വിഭാഗം മുന്നണിവട്ട സാഹചര്യത്തില്‍ ജോസഫിന്റെ അവകാശവാദത്തിന് അടിസ്ഥാനമില്ലെന്ന് ഇവര്‍ പറയുന്നു. പരാമവധി പത്ത് സീറ്റ് നല്‍കി പ്രശ്‌നം തീര്‍ക്കാനാണ് ശ്രമം.
കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ല. മോന്‍സ് ജോസഫായിരിക്കും ചര്‍ച്ചക്ക് നേതൃത്വം നല്‍കുക.