Connect with us

Kerala

മോദിയെ പ്രശംസിച്ച ഗുലാം നബിയെ പിന്തുണച്ച് കെ വി തോമസ്

Published

|

Last Updated

കൊച്ചി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് കെ വി തോമസും. ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റല്ലെന്ന് കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഗുലാം നബി ആസാദിനുണ്ട്. അതകൊണ്ട് ബി ജെ പിയില്‍ പോകുമെന്ന് അര്‍ഥമില്ലെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്കൂടിയായ കെ വി തോമസ് പറഞ്ഞു.

തന്റെ സ്വത്വത്തെ മറച്ചുപിടിക്കാത്ത മോദിയെ അഭിനന്ദിക്കുന്നുവെന്നും പല നേതാക്കളിലെയും നല്ല വശങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ഗുലാം നബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയും താനുമായുള്ള സാമ്യത എടുത്തുപറഞ്ഞായിരുന്നു ഗുലാം നബിയുടെ പുകഴ്ത്തല്‍. താനൊരു ഗ്രാമവാസിയാണ്. അതില്‍ അഭിമാനിക്കുന്നു. ചായ വിറ്റിരുന്ന ഗ്രാമവാസിയായ മോദി അഭിമാനം നല്‍കുന്നയാളാണ്. തങ്ങള്‍ രാഷ്ട്രീയ എതിരാളികളാണെങ്കിലും അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്നും ഗുലാം നബി പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ മോദി ഗുലാം നബിയെ പുകഴ്ത്തുകയും സേവനങ്ങള്‍ ഓര്‍ത്ത് കരയുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest