Connect with us

Kerala

ചടയമംഗലത്ത് യൂത്ത്‌കോണ്‍ഗ്രസിന്റെ പരസ്യ പ്രതിഷേധം

Published

|

Last Updated

കൊല്ലം | ലീഗിന് സീറ്റ് നല്‍കുന്നതിനെതിരെ ചടയമംഗലത്ത് യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത്‌കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കടക്കലിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ചടയമംഗലം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ വേണം. ഇത് ആരായാലും പ്രശ്‌നമില്ല. സ്ഥാനാര്‍ഥി കൈപ്പത്തി ചിഹ്നത്തിലായിരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഏതെങ്കിലും ഘടകകക്ഷികള്‍ ചടയമംഗലത്ത് മത്സരിക്കാന്‍ പകരം സ്ഥാനാര്‍ഥിയെ ഇറക്കാനൊന്നും തങ്ങള്‍ ആലോചിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ മത്സരിക്കാന്‍ വരുന്ന ഘടകക്ഷികള്‍ ഓര്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ലീഗിന് സീറ്റ് നല്‍കുന്നതിനെതിരെ ചടയമംഗലത്ത് യൂത്ത്‌കോണ്‍ഗ്രസ് ഇന്നലെ പ്രമേയവും പാസാക്കിയിരുന്നു.

ചടയമംഗലത്ത് പ്രയാര്‍ ഗോപാലകൃഷ്ണനെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്
അദ്ദേഹത്തിന് സീറ്റ് ഉറപ്പിക്കുകയാണ് ഇത്തരം പ്രതിഷേധ പ്രകടനങ്ങളിലൂടെ ഒരു വിഭാഗം ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ചടയമംഗലം സീറ്റ് ലീഗിന് നല്‍കുന്നതില്‍ ഇതുവരെ തീരുമാനം ഒന്നുമായിട്ടില്ല. തൃശൂരിലെ ചേലക്കര മണ്ഡലവും കോഴിക്കോട് ബേപ്പൂരും കണ്ണൂരില്‍ കൂത്തുപറമ്പുമാണ് ലീഗിന് അധികം ലഭിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ ലീഗിന് ചടയമംഗലം സീറ്റ് നല്‍കാന്‍ ചര്‍ച്ച നടന്നപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നത് മുന്നണിയിലെ കെട്ടുറപ്പിനെ വലിയ തോതില്‍ ബാധിക്കുന്നതാണ്. സ്ഥാനാര്‍ഥി നിര്‍ണയ ചടര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് യു ഡി എഫിലുണ്ടായ ആദ്യ പരസ്യ പ്രതിഷേധമാണ് ചടയമംഗലത്ത് ഉണ്ടായിരിക്കുന്നത്

 

 

Latest