Connect with us

Kerala

വിവാദ കരാർ വിശദാംശങ്ങൾ തനിക്ക് ലഭിച്ചത് യൂനിയൻ നേതാവിൽ നിന്നെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ വിവരങ്ങള്‍ തനിക്ക് തന്നത് മത്സ്യത്തൊഴിലാളി യൂനിയൻ നേതാവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പുള്ളയിലാണ്  വിവാദമായ ഇ എം സി സി കരാർ വിവരങ്ങൾ തന്നോട് പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴ ജില്ലയിൽ നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

അമേരിക്കന്‍ കമ്പനിയായ ഇ എം സി സിയും കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറഷനും തമ്മില്‍ 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടിയുള്ള കരാര്‍ ഒപ്പിട്ടുവെന്നും തീരപ്രദേശത്ത് ഇത് വന്‍പ്രതിസന്ധിയുണ്ടാക്കുമെന്നും ജാക്‌സണ്‍ പുള്ളയില്‍ തന്നോട് പറഞ്ഞു. ആദ്യമായിട്ടാണ് ആ വിവരം താന്‍ അറിയുന്നത്. തുടര്‍ന്നാണ് താന്‍ അന്വേഷണം നടത്തുന്നതും സര്‍ക്കാരിന്റെ കള്ളകളികള്‍ ഓരോന്ന് പുറത്ത് കൊണ്ടുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇ എം സി സിയുമായും മുൻ പ്രൈവറ്റ് സെക്രട്ടറിയായ ഐ എ എസ് ഉദ്യോഗസ്ഥനുമായും താന്‍ ഒത്തുകളിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.

---- facebook comment plugin here -----

Latest