National
ഇന്ത്യന്‍ ഊര്‍ജവിതരണ സംവിധാനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി | ഇന്ത്യയിലെ ഊര്‍ജ വിതരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍ ആസൂത്രിത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്‌ടോബറില്‍ മുംബൈ നഗരത്തെ സതംഭിപ്പിച്ച വൈദ്യുതി തകരാറിന് കാരണം ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണമാണെന്ന് യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനം റെക്കോരഡഡ് ഫ്യൂച്ചര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യയെ ലക്ഷ്യമിടുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ഊര്‍ജ വിതരണ സംവിധാനങ്ങളില്‍ മാല്‍വെയര്‍ കടത്തിവിട്ട് നിശ്ചലമാക്കുവാന്‍ ചൈനിസ് ഹാക്കര്‍മാര്‍ ശ്രമിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈന ബന്ധമുള്ള റെഡ് എക്കോ എന്ന ഹാക്കര്‍മാരുടെ സംഘമാണ് മാല്‍വെയര്‍ ആക്രമണത്തിന് പിന്നില്‍.
മുംബൈയില്‍ വൈദ്യുതി തകരാറിലാകുകയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ആശുപത്രികളും ഉള്‍പ്പെടെ നിശ്ചലമാകുകയും ചെയ്തിരുന്നു. ചൈനീസ് സംഘത്തിന്റെ ആസൂത്രിത ആക്രമണമാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇന്ത്യന്‍ ഊര്‍ജ സംവിധാനങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ മാല്‍വെയറുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ റെക്കോര്‍ഡഡ് ഫ്യൂച്ചറിന് സാധിച്ചിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ ഏറ്റവും വലിയ ഊര്‍ജ വിതരണ കമ്പനിയായ എന്‍ടിപിസി ലിമിറ്റഡ്, വൈദ്യുതി ആവശ്യവും വിതരണവും സന്തുലിതമാക്കി ദേശീയ പവര്‍ ഗ്രിഡിന്റെ മാനേജ്‌മെന്റിനെ നടത്തിപ്പിന് സഹായിക്കുന്ന അഞ്ച് പ്രാദേശിക ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ എന്നിവയും ഒപ്പം രണ്ട് തുറമുഖങ്ങളും സൈബര്‍ ആക്രമണത്തിനിരയായ സ്ഥാപനങ്ങളാണ്.