Connect with us

Kerala

സ്വര്‍ണക്കടത്ത് പ്രതികളുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള ഒമ്പത് പ്രതികളുടെ ജാമ്യഹരജി ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതി പരിഗണിക്കും. എന്‍ ഐ എ നല്‍കിയ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരെ ഗൗരവമായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ പ്രധാന വാദം. കസ്റ്റംസ്, ഇ ഡി കേസുകളില്‍ സ്വപ്ന സുരേഷിന് ജാമ്യം കിട്ടിയിരുന്നു.

കേസില്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നും ഇത് കസ്റ്റംസ് കേസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ അവസാന പട്ടികയില്‍ വരുന്ന പത്ത് പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നാണ് എന്‍ ഐ എ പറയുന്നത്.

 

 

Latest