Connect with us

Covid19

ബി ജെ പി എം പി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബി ജെ പി എം പി മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ നിന്നുള്ള അംഗം നന്ദ്കുമാര്‍ സിങ് ചൗഹാ (69)നാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി മരിച്ചത്.

1996 മുതല്‍ തുടര്‍ച്ചയായി ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എം പിയായിരുന്നു നന്ദ്കുമാര്‍ ചൗഹാന്‍. 2009ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. 2018 ഏപ്രില്‍ 18 വരെ മധ്യപ്രദേശ് ബി ജെ പി അധ്യക്ഷനായും ചൗഹാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Latest