Connect with us

Kerala

വേനല്‍ മഴ മാര്‍ച്ച് അവസാനത്തോടെ മാത്രമെന്ന് വെതര്‍മാന്‍; സൂര്യാഘാത മുന്‍കരുതലെടുക്കണമെന്നും മുന്നറിയിപ്പ്

Published

|

Last Updated

കോഴിക്കോട് | വേനല്‍ മഴ മാര്‍ച്ച് അവസാനത്തോടെ മാത്രമായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകനായ വെതര്‍മാന്‍ കേരളയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം പകുതിക്ക് ശേഷം തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

ഈ ഒരാഴ്ച മഴ പ്രതീക്ഷകള്‍ തീരെ വേണ്ടെന്നും രാത്രിയിലും ഉഷ്ണം കൂടുമെന്നും പ്രവചനമുണ്ട്. കിഴക്കന്‍ കാറ്റ് പോലും അനുകൂലമല്ലാത്തതും ഇന്ത്യയില്‍ ഈര്‍പ്പം കുറഞ്ഞതും കേരളത്തില്‍ ചൂട് കൂടാന്‍ ഇടയാക്കും.

നല്ല വെയിലില്‍ ചെയ്ത് തീര്‍ക്കേണ്ട ജോലികള്‍ അടുത്ത രണ്ടാഴ്ച തന്നെ ചെയ്തു തീര്‍ക്കാന്‍ ശ്രദ്ധിക്കണം. സൂര്യാഘാത മുന്‍കരുതല്‍ ഇപ്പോഴേ പാലിക്കണമെന്നും വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കി.