National
ബി ജെ പിയുടെ ഐ ടി സെല്ലിനെതിരെ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
മുംബൈ | ബി ജെ പിയുടെ ഐ ടി സെല്ലിനെതിരെ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. കര്‍ഷക സമരത്തിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറും ലത മങ്കേഷ്‌കറും അടക്കമുള്ള സെലിബ്രിറ്റികളുടെ ട്വീറ്റിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ലത മങ്കേഷ്‌കര്‍ക്കും സച്ചിനുമെതിരെയല്ല തങ്ങളുടെ അന്വേഷണമെന്നും ബി ജെ പിയുടെ ഐ ടി സെല്ലിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഭാരത രത്‌നാ ജേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് ശിവസേനാ സര്‍ക്കാറിന് താത്പര്യമെന്നും അലിഗഢ് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി ശര്‍ജീല്‍ ഉസ്മാനെതിരെ നടപടിയെടുക്കുന്നതിലല്ലെന്നും നേരത്തേ ബി ജെ പി ആരോപിച്ചിരുന്നു.
---- facebook comment plugin here -----