Gulf
സാമുദായിക ധ്രുവീകരണം ചെറുക്കണം: ഐ സി എഫ്
അബുദാബി | സാമുദായിക ധ്രുവീകരണത്തിലൂടെ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളെക്കുറിച്ചു കേരളീയ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ജി സി സി വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.
ഐ സി എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, കൗൺസിൽ കൺട്രോളർ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എസ് വൈ എസ് സംസ്ഥാന ഫൈനാൻസ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സയ്യിദ് ഹബീബ് കോയ തങ്ങൾ ജിദ്ദ, മമ്പാട് അബ്ദുൽ അസീസ് സഖാഫി യു എ ഇ, കരീം ഹാജി മേമുണ്ട ഖത്തർ, നിസാർ സഖാഫി ഒമാൻ, ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി യു എ ഇ, അലവി സഖാഫി തെഞ്ചേരി കുവൈത്ത്, മുജീബ് എ ആർ നഗർ സൗദി, എം സി കരീം ഹാജി ബഹ്‌റൈൻ, മഖ്ബൂൽ സഖാഫി മലേഷ്യ, ശഫീഖ് ബുഖാരി ഒമാൻ, ഹമീദ് പരപ്പ അബുദാബി, ബഷീർ പുത്തൂപാടം ഖത്തർ തുടങ്ങിയവർ പ്രസംഗിച്ചു.