Kerala
മുല്ലപ്പള്ളി മത്സരിച്ചേക്കും; സിറ്റിംഗ് എം എല്‍ എമാര്‍ക്കെല്ലാം സീറ്റ്

ന്യൂഡല്‍ഹി | മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പല തവണ അറിഞ്ഞിട്ടും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ തിരഞ്ഞെടുപ്പിന് ഇറങ്ങാന്‍ സമ്മര്‍ദേമേറി. മുല്ലപ്പള്ളി കണ്ണൂരഹില്‍ മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് ഏറ്റവും ഒടുവിലായി ഡല്‍ഹിയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ച മുല്ലപ്പള്ളി കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയാതെ മത്സരിക്കാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് നേതൃത്വം അംഗീകരിക്കുമോയെന്ന് വ്യക്തമല്ല. മുല്ലപ്പള്ളി മത്സരിച്ചാല്‍ കെ സുധാകരനെ കെ പി സി സി അധ്യക്ഷനാക്കാനാണ് നീക്കം. എന്നാല്‍ ഇതിനോട് മുല്ലപ്പള്ളി വഴങ്ങുമോയെന്ന് വ്യക്തമല്ല.
അതിനിടെ കെ സി ജോസഫ് ഒഴികെ മുഴുവന്‍ സിറ്റിംഗ് എം എല്‍ എമാര്‍ക്കും സീറ്റ് നല്‍കാനും കോണ്‍ഗ്രസില്‍ തീരുമാനമായിട്ടുണ്ട്. കെ സി ജോസഫ് യുവാക്കള്‍ക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ച നടക്കുന്നതിനാല്‍ കെ സി ജോസഫിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും. ഇരിക്കൂര്‍വിട്ട കെ സി ജോസഫ് ചങ്ങനാശ്ശേരി സീറ്റാണ് ലക്ഷ്യം വെക്കുന്നത്.
അതിനിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയതിനെതിരെ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നും നല്‍കിയ ലിസ്റ്റില്‍ ഒരു മണ്ഡലത്തില്‍ തന്നെ രണ്ട് മുതല്‍ എട്ടുവരെ പേരുകള്‍ ഉണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പ് പട്ടിക ചുരുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.