Malappuram
സ്വലാത്ത്‌നഗറില്‍ ബുധനാഴ്ച മിഅ്‌റാജ് ആത്മീയ സമ്മേളനവും സ്വലാത്തും

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നാളെ സ്വലാത്ത് നഗറില്‍ മിഅ്‌റാജ് ആത്മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിക്കും. മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശ്വാസികള്‍ സംബന്ധിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വൈകുന്നേരം ആറിന് സമ്മേളനത്തിന് തുടക്കമാവും. മിഅ്‌റാജ് സന്ദേശ പ്രഭാഷണം, അജ്മീര്‍ ഖാജാ മൗലിദ് പാരായണം, വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, സ്വലാത്ത്, തൗബ, പ്രാര്‍ത്ഥന എന്നിവ നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകും. പരിപാടിക്കെത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ഭക്ഷണ വിതരണവും നടത്തും.
സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹുസൈന്‍ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് സ്വാലിഹ് ഖാസിം ഹൈദറൂസി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറിമാരായ അലവി സഖാഫി കൊളത്തൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 9645338343, 9633677722