Connect with us

Kerala

എ ഐ സി സി വക്താവ് ഷമാ മുഹമ്മദിന് ഇരട്ടവോട്ട്

Published

|

Last Updated

കണ്ണൂര്‍ |  ഇരട്ടവോട്ടുകളുടെപേരില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിക്കൂട്ടില്‍. എ ഐ സി സി വക്താവ് ഷമാ മുഹമ്മദിന് ഇരട്ടവോട്ട് ഉള്ളതായാണ് പുതിയ ആരോപണം. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ പുറത്തുവിട്ടു.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ട് വോട്ടും. 89-ാം ബൂത്തിലെ 532-ാം നമ്പര്‍ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പര്‍ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തില്‍ ഭര്‍ത്താവ് കെ പി സോയ മുഹമ്മദിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.
ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമക്കെതിരെ നടപടിയെടുക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.

 

 

Latest