Kerala
ലീഗിന്റെ അംഗ സംഖ്യ അനുസരിച്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടും: ഹൈദരലി തങ്ങള്‍
മലപ്പുറം | യു ഡി എഫ് അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയുടെ അംഗ സംഖ്യ അനുസരിച്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് നേതൃത്വം കണക്കുകൂട്ടുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് റിപ്പോര്‍ട്ട്ര്# ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഹൈദരലി തങ്ങള്‍ പറഞ്ഞു. ലീഗ് യു ഡി എഫിലെ പ്രബലകക്ഷി തന്നെയാണ്. അര്‍ഹമായ സീറ്റ് എന്തായാലും തങ്ങള്‍ക്ക് അവകാശപ്പെട്ടാതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസിനള്ളിലെ പ്രശ്‌നങ്ങള്‍ക്ക് ലീഗാണ് മധ്യസ്ഥത വഹിക്കാറുള്ളതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണ്. അദ്ദേഹത്തിന്റെ ഏകാധിപത്യ ഭരണത്തിന് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും. എന്‍ ഡി എയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരു കാലത്തും നടക്കില്ല. ഇടതുപക്ഷവുമായി ചേരേണ്ടസ്ഥിതി വന്നാല്‍ അത് പിന്നീട് ആലോചിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഈ തിരഞ്ഞടുപ്പില്‍ യാതൊരുവിധത്തിലുള്ള നീക്കുപോക്കും ഉണ്ടാകില്ല. സമസ്തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസം ഇല്ല. ചില പ്രവര്‍ത്തകരുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ല.