Connect with us

National

കന്യാസ്ത്രീകളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നത് ആരോപണം മാത്രം: കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍

Published

|

Last Updated

തിരുവനന്തപുരം | ഝാന്‍സിയില്‍ കന്യാസ്ത്രീകളെ എബിവിപി പ്രവര്‍ത്തകര്‍ ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ടെന്നത് വെറും ആരോപണം മാത്രമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീകളുടെ രേഖകള്‍ പരിശോധിക്കുകയാണുണ്ടായത്. അവരെ പിന്നീട് യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.

അതേസമയം ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു. ഋഷികേശിലെ സ്റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കിയത്. കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു.

ട്രെയിന്‍ യാത്രയ്ക്കിടെ ഝാന്‍സിയില്‍ വച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകള്‍ക്ക് നേരെ ഈ മാസം അതിക്രമം നടന്നത്.

Latest