Kerala
രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിയതിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി | കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സി പി എമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മ തിരഞ്ഞെടുപ്പ് മാറ്റിവെച്ച കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്.
എന്നാല്‍ നിയമമന്ത്രാലയത്തിന്റെ ശിപാര്‍ശകള്‍ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കേരളത്തില്‍ ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറയിച്ചിട്ടുണ്ട്. രാജ്യസഭാംഗങ്ങള്‍ പിരിയും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന കമ്മീഷന്‍ നിലപാട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
---- facebook comment plugin here -----