Connect with us

International

കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവര് 28 ലക്ഷം കടന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | മഹാമാരിയായ കൊവിഡ് 19 വ്യാപനത്തില്‍ നിന്ന് മുക്തി നേടാനാകാതെ ലോകം. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകള്‍ പന്ത്രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടി പത്തൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. വൈറസില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിനകം 28 ലക്ഷം പിന്നിട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പറയുന്നു.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി പത്ത് ലക്ഷം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്.വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും യു എസിലാണ്. 5.63 ലക്ഷം പേരാണ് മരണമടഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3.14 ലക്ഷമായി ഉയര്‍ന്നു.

കൊവിഡിന്റെ രണ്ടാം വരവില്‍ ഇന്ത്യയിലെ കേസുകളും വലിയ തോതില്‍ ഉയരുകയാണ്. .ഇന്നലെ 68,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത് ലക്ഷം കടന്നു. നിലവില്‍ 5.21 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 291 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1.61 ലക്ഷം പിന്നിട്ടു.

 

---- facebook comment plugin here -----

Latest