Connect with us

Kerala

കേരളം മാറുന്നു; യുവാക്കള്‍ ബി ജെ പിക്കൊപ്പം- പ്രധാനമന്ത്രി

Published

|

Last Updated

പാലക്കാട് | കേരളത്തിന്റെ രാഷ്ട്രീയം മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പുതിയ തലമുറ ബി ജെ പിക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു ഡി എഫ് , എല്‍ ഡി എഫ് ഫിസ്‌കസഡ് മത്സരമാണ്. ഇത്തവണ കേരളം ഇത് തള്ളും. അണിയറയില്‍ ഇവര്‍ നടത്തുന്ന നാടകങ്ങള്‍ ഇപ്പോള്‍ തുറന്ന്കാട്ടപ്പെട്ടിരിക്കുന്നു. അഞ്ച് വര്‍ഷം മാറിമാറി ഇവര്‍ കേരളത്തെ വഞ്ചിച്ചു. കേരളത്തിലെ യു ഡി എഫുകാര്‍ക്ക് സൂര്യവെളിച്ചം പോലും അഴിമതിക്കായി ഉപയോഗിച്ചു. എല്‍ ഡി എഫുകാര്‍ ഏതാനും സ്വര്‍ണക്കട്ടികള്‍ക്ക് വേണ്ടി കേരളത്തെ ഒറ്റുകൊടുത്തു. കേരളത്തില്‍ ഇപ്പോഴുള്ളത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. സ്വന്തം കീശ വീര്‍പ്പിക്കാനാണ് ഇരു മുന്നണികളും ഇത്രകാലവും ശ്രമിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഇ ശ്രീധരന്‍ ഇന്ത്യയെ ആധുനിക വത്ക്കരിച്ച വ്യക്തിയാണ്. കേരളത്തിന്റെ അഭിമാന പുത്രനാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെയുള്ള പ്രൊഫഷണലുകള്‍ വരുന്നത് ബി ജെ പിയിലേക്കാണ്. ശ്രീധരന്‍രെ വരവ് തുടക്കം മാത്രമാണ്. ഇനിയും ഏറെ പേര്‍ വരും. ഇത്തരം പ്രൊഫഷണുലുകള്‍ ചേര്‍ന്ന് കേരളത്തെ വികസനത്തിലേക്ക് നയിക്കും. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍ വത്കരണം തുടങ്ങിയ അഞ്ച് രോഗങ്ങളാണ് രാജ്യം നേരിടുന്ന വെല്ലുവിളി. ഈരോഗങ്ങള്‍ കേരളത്തേയും ബാധിച്ചു.

എല്‍ ഡി എഫ്, യു ഡി എഫ് നേതാക്കന്‍മാര്‍ നാടിന്റെ ആചാരത്തേയും പാരമ്പര്യത്തേയും അവഹേളിക്കുന്നു. കേരളത്തില്‍ എല്‍ ഡി എഫ് പല തവണ അധികാരത്തില്‍ വന്നിട്ടുണ്ട്. അവരുടെ എതിരാളികള്‍ മാടമ്പികളായി പെരുമാറുന്നു. ബി ജെ പിയുടെ നിരവധി ചെറുപ്പാക്കരെ അവര്‍ കൊന്നൊടുക്കിയിട്ടുണ്ട്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബി ജെ പി അധികാരത്തില്‍ വരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ജില്ലയിലെ 12 ബി ജെ പി സ്ഥാനാര്‍ഥികളും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.