Connect with us

Kerala

കേരള സര്‍ക്കാറിന്റെ വിധേയത്വം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോടല്ല, കോര്‍പറേറ്റ് മാനിഫെസ്റ്റോയോടാണെന്ന് പ്രിയങ്കാ ഗാന്ധി

Published

|

Last Updated

കൊല്ലം | കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്റെ വിധേയത്വം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോട് അല്ലെന്നും കോര്‍പറേറ്റ് മാനിഫെസ്റ്റോയോടാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ എങ്ങനെയാണോ രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുന്നത് അതേ നിലപാടാണ് കേരളത്തിലെ സര്‍ക്കാരിനുമെന്നും അവർ കരുനാഗപ്പള്ളിയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.

മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളത്. ഒന്ന് സിപിഎമ്മിന്റെ അക്രമത്തിന്റേയും അഴിമതിയുടേയും രാഷ്ട്രീയം. രണ്ടാമത്തേത് രാജ്യത്ത് മുഴുവന്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന മോദിയുടെ രാഷ്ട്രീയം. മൂന്നാമത്തേത് കേരളത്തിന്റെ ഭാവിയില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്.

വലിയ വാഗ്ദാനങ്ങളും ജനാധിപത്യബദലാണെന്നും പറഞ്ഞാണ് എല്‍ ഡി എഫ് അധികാരത്തിലേറിയത്. എന്നിട്ട് എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളില്‍ നിങ്ങള്‍ ഭയം നിറയ്ക്കുന്നത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നും പ്രയിങ്ക ഗാന്ധി പറഞ്ഞു. കായംകുളത്ത് റോഡ് ഷോ നടത്തിയ പ്രിയങ്ക ഗാന്ധി, യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടും സന്ദര്‍ശിച്ചു.

 

Latest