Connect with us

Covid19

രാജ്യത്ത് കൊവിഡ് സ്ഥിതി അപകടകരമായ അവസ്ഥയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം വരവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 53,480 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 354 മരണവും ഇന്നലെ മാത്രമുണ്ടായതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 41,280 പേര്‍ ഇന്നലെ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 1,21,49,335 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,14,34,301 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,52,566 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,62,468 പേര്‍ക്കാണ് ഇതിനോടകം കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 3.37 ലക്ഷം കേസുകള്‍ മഹാരാഷ്ട്രയില്‍ നിലവിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം സംസ്ഥാനത്തെ മരവും വലിയ തോതില്‍ ഉരന്നുണ്ട്. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളോട് പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 6,30,54,353 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ നല്‍കിയത്. നാളെ മുതല്‍ 45 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് നീക്കം.