Kerala
ലീഗിന് മുന്നില്‍ ഇടത്- വലത് മുന്നണികള്‍ കീഴ്പ്പെട്ടു: വി മുരളീധരന്
കൊച്ചി | കേരളത്തില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിന് ഇടത്-വലത് മുന്നണികള്‍ കീഴ്പെട്ടു കഴിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ക്രൈസ്ത സമുദായത്തിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണിയിലൂടെ പുറത്തുവന്നത്. കേരളത്തില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ്. ആ രാഷ്ട്രീയ അപ്രമാദിത്വത്തിന് മുന്നില്‍ ഈ രണ്ട് മുന്നണികളും കീഴടങ്ങുകയാണ് എന്ന വസ്തുത കേരളത്തിലെ ക്രൈസ്തവരെ ആശങ്കപ്പെടുത്തുകയാണ്. മുസ്ലീം ലീഗിന്റെ ഭാകരവാദികളെ പിന്തുണക്കുന്ന നിലപാടുകള്‍ക്കെതിരെ ക്രൈസ്തവവര്‍ ശക്തമായ നിലപാട് എടുക്കണം. അത് ബി ജെ പിക്ക് അനുകൂലമായി മാറുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----