Connect with us

National

ഓപ്പറേഷന്‍ കമല: യെദ്യൂരപ്പക്കെതിരായ അന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി

Published

|

Last Updated

ബെംഗളുരു | കര്‍ണാടകയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്‍ കമല വിവാദത്തില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കി ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്ത 2019 ഫെബ്രുവരിയിലെ മുന്‍കാല ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനായി ജെഡിഎസ് എംഎല്‍എയെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്റെ മകന് പണവും പദവിയും വാഗ്ദാനം ചെയ്തുവെന്ന കേസിലാണ് യെദ്യൂരപ്പക്കെതിരായ അന്വേഷണം. ഗുര്‍മിത്കല്‍ എംഎല്‍എ നാഗന ഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്റെ മകന്‍ ശരണ ഗൗഡക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പുസഹായവും വാഗദാനം ചെയ്തുവെന്നാണ് പരാതി. നാഗന ഗൗഡ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

യെദ്യൂരപ്പയെ കൂടാതെ ബിജെപി എംഎല്‍എ ശിവന്ന ഗൗഡ, ഹസന്‍ എംഎല്‍എയായ പ്രീതം ഗൗഡ, യെദ്യൂരപ്പയുടെ ഉപദേശകനായ മുന്‍ പത്രപ്രവര്‍ത്തകന്‍ മരാംകല്‍ എന്നിവരും കേസിലെ പ്രതികളാണ്.