Connect with us

National

ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ച് നീക്കാന്‍ ശ്രമം; ഒഴിയാന്‍ ഇമാമിന് നോട്ടീസ്

Published

|

Last Updated

ഡല്‍ഹി | ലോധി റോഡിലെ ചരിത്ര പ്രസിദ്ധമായ ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ സി ആര്‍ പി എഫിന്റെ ശ്രമം. മസ്ജിദ് പൊളിച്ച് , വഖ്ഫ് സ്വത്ത് പിടിച്ചെടുത്ത് ഇവിടെ സി ആര്‍ പി എഫിന് ഓഫീസുകളും ബാരക്കുകളും പണിയാനാണ് നീര്രം. പള്ളി ഉടന്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇമാമിന് നോട്ടീസിലൂടെ പോലീസ് നിര്‍ദേശം നല്‍കി. നിസാമുദ്ദീന്‍, ലോധി റോഡ് പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ നേരിട്ടെത്തിയാണ് ലാല്‍മസ്ജിദ് ഇമാമിനോട് പള്ളി ഒഴിയാന്‍ ആവശ്യപ്പെട്ടത്.

സ്വാതന്ത്ര്യത്തിനു മുമ്പേ മുസ്ലിങ്ങള്‍ പ്രാര്‍ഥന നടത്തുന്ന പള്ളിപൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനതുല്ലാ ഖാന്‍ പറഞ്ഞു. സി ആര്‍ പി എഫ് നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കും. വഖഫ് ട്രൈബ്യൂണലില്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന പൗരാണിക പള്ളി പൊളിച്ചുനീക്കാന്‍ എങ്ങിനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. വിവരം ലഫ്റ്റനന്റ് ഗവര്‍ണറെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സി ജി കോംപ്ലക്‌സിനോട് ചേര്‍ന്ന് കിടക്കുന്ന 2.33 ഏക്കര്‍ വഖ്ഫ് ഭൂമി സി ആര്‍ പി എഫിന് കൈമാറാന്‍ 2017 ഫെബ്രുവരി 25ന് ഭൂ വികസന കമീഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു.

Latest