Connect with us

Kerala

ഇരട്ടവോട്ട് കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ്; കര്‍ശന നിര്‍ദേശവുമായി തിര.കമ്മിഷന്‍

Published

|

Last Updated

തിരുവനന്തപുരം |ഇരട്ടവോട്ട് തടയാന്‍ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഇരട്ടവോട്ടുള്ളയാള്‍ എത്തിയാല്‍ ഒപ്പും പെരുവിരല്‍ അടയാളവും എടുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇരട്ടവോട്ടുകളുടെ പട്ടിക അതത് വരണാധികാരികള്‍ക്ക് കൈമാറണം. ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം വാങ്ങണം. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ എടുക്കുകയും സൂക്ഷിക്കുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഇരട്ട വോട്ട് സംബന്ധിച്ച ഹരജി പരിഗണിച്ച ഹൈക്കോടതി ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

Latest