Connect with us

National

എം കെ സ്റ്റാലിന്റെ മകളുടേയും മരുമകന്റേയും സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ ബന്ധുക്കളുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി രേഖകള്‍ ആദായ നികുതി പിടിച്ചെടുത്തു. വീട്ടില്‍ നിന്ന് 1,36,000 രൂപയും പിടിച്ചെടുത്തെങ്കിലും രേഖകള്‍ ഹാജരാക്കിയതോടെ ഈ തുക തിരികെ നല്‍കി. പരിശോധന 12 മണിക്കൂര്‍ നീണ്ടു. സ്റ്റാലിന്റെ മകളുടെ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകള്‍ വിശദമായി പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരെയുടെ ഇസിആറിലെ വീട്ടിലും മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി പരിശോധന നടത്തിയത്. സ്റ്റാലിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്നും ഭയപ്പെടുത്താനുള്ള നീക്കമെന്നും ഡിഎംകെ ആരോപിച്ചു.

Latest