Connect with us

Kerala

ആശങ്കയേറുന്നു; രാജ്യത്ത് 89,129 പുതിയ കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കേസുകളുടെ എണ്ണം. 24 മണിക്കൂറിനിടെ പുതുതായി 89,129 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

സെപ്റ്റംബര്‍ 20ന് രാജ്യത്ത് 92,605 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷം ഇത്രയധികം കൊവിഡ് രോഗികള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, ഛത്തീസ്ഗഢ്, ചണ്ഡീഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവഗുരുതരമാണ്.

മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 47,827 കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 2020-ന് ശേഷം മഹാരാഷ്ട്രയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതിലെ ഏറ്റവുമുയര്‍ന്ന കണക്കാണിത്. മുംബൈയില്‍ മാത്രം ഇന്നലെ 8648 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുനെയില്‍ ഒരാഴ്ചത്തേക്ക് 12 മണിക്കൂര്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടുത്ത ഒരാഴ്ചത്തേക്കാണ് കര്‍ഫ്യൂ. പുനെയില്‍ ഇന്നലെ മാത്രം പുതുതായി 9086 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഡല്‍ഹിയിലും കേസുകള്‍ കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം 3594 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും തമിഴ്‌നാട്ടിലും ഇന്നലെ 2798, 3290 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.

Latest