Obituary
വര്‍ക്കലയിൽ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം | വര്‍ക്കലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങിമരിച്ചനിലയില്‍. വര്‍ക്കല നടയറകുന്നിലെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കുന്നില്‍ പുത്തന്‍വീട്ടില്‍ അല്‍സമീറിനെയാണ് നടയറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
കാറ്ററിംഗ് തൊഴിലാളിയായ അല്‍സമീറിന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫൊറന്‍സിക് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
സജീനയാണ് അല്‍സമീറിന്റെ ഭാര്യ. ഇവര്‍ ഗര്‍ഭിണിയാണ്. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)