Connect with us

Education

ഷെയ്ഖ അക്കാദമിക് ലോഞ്ചിംഗ് നടത്തി

Published

|

Last Updated

ഷെയ്ഖ അക്കാദമിയുടെ എമിനെന്റ്‌സ് മീറ്റില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംസാരിക്കുന്നു

കോഴിക്കോട് | ഷെയ്ഖ അക്കാദമിയുടെ അക്കാദമിക് ലോഞ്ചിംഗ് കൊടുവള്ളി സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എമിനെന്റ്‌സ് മീറ്റില്‍ വെച്ച് നടന്നു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടാണ് അക്കാദമിക് ഡയറക്ടര്‍.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍ ഡോ. എ കെ അബ്ദുല്‍ ഖാദര്‍, ജെ ഡി ടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഇ പി അബ്ദുല്ല മാസ്റ്റര്‍, കോഴിക്കോട് റഹ്മാനിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ബഷീര്‍, പ്രൊഫ. അബ്ദുര്‍റഹീം, പ്രൊഫ. അബ്ദുല്‍ അസീസ് എന്നിവര്‍ അക്കാദമിക് ഡയറക്ടറേറ്റ് അംഗങ്ങളാണ്.

കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേരള ടെക്‌സ്റ്റൈല്‍സ് ചെയര്‍മാന്‍ സി യൂസുഫ് ഹൈദര്‍, മുഹമ്മദ് ബാഖവി തച്ചംപൊയില്‍ സംസാരിച്ചു. അഡ്വ. ഉബൈദ് സഖാഫി സ്വാഗതവും ബിന്‍അസി നന്ദിയും പറഞ്ഞു.

 

Latest