Business
261 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് കളിപ്പാട്ട സ്റ്റോറിന് പുതുജീവനേകാന്‍ അംബാനി
മുംബൈ | 261 വര്‍ഷം പഴക്കമുള്ള യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കളിപ്പാട്ട സ്റ്റോര്‍ ശൃംഖലക്ക് പുതുജീവന്‍ നല്‍കാന്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഹാംലീസ് എന്ന കളിപ്പാട്ട സ്റ്റോര്‍ ആണ് ഇന്ത്യയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് അഞ്ഞൂറിലേറെ സ്റ്റോര്‍ ഇന്ത്യയില്‍ തുറക്കുകയാണ് ലക്ഷ്യം.
ഇതിലൂടെ രാജ്യത്തെ ഹാംലീസ് സ്‌റ്റോര്‍ നാല് മടങ്ങാകും. യൂറോപ്, ദക്ഷിണാഫ്രിക്ക, ചൈന എന്നിവിടങ്ങളിലും സ്റ്റോറുകള്‍ തുറക്കും. 2019ലാണ് ഹാംലീസിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങിയത്.
വര്‍ഷങ്ങളായി നഷ്ടത്തിലാണ് ഹാംലീസ്. രാജ്യത്തെ ജനസംഖ്യയില്‍ 27 ശതമാനം 14 വയസ്സിന് താഴെയുള്ളവരായതിനാല്‍ കളിപ്പാട്ട വിപണിക്ക് വലിയ സാധ്യതയുണ്ട്. ആഗോള തലത്തില്‍ 9,000 കോടി ഡോളറിന്റെ കളിപ്പാട്ട വ്യവസായത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്.
---- facebook comment plugin here -----