Connect with us

Gulf

ഗള്‍ഫ് രാജ്യങ്ങളിലെ മദ്രസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.8% വിജയം

Published

|

Last Updated

ദുബൈ | സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ അഞ്ച്, ഏഴ്, പത്ത് പന്ത്രണ്ട് ക്ലാസുകളിലേക്ക് നടന്ന പൊതു പരീക്ഷയുടെ ഫലം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു.

99.8% വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 18 വിദ്യാര്‍ത്ഥികള്‍ എ ഡബിള്‍ പ്ലസ് (95 – 100%വരെ മാര്‍ക്ക്) ഗ്രേഡും 99 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് ഗ്രേഡും നേടിയാണ് പാസായത്. ഏപ്രില്‍ 02, 03 തിയ്യതികളില്‍ പൊതു പരീക്ഷകളും തുടര്‍ന്ന് മറ്റു ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷകള്‍ ഏപ്രില്‍ 4 മുതല്‍ 10 വരെയും ആണ് നടന്നത്. സൗദി, യു എ ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി.

പൊതുവിദ്യാഭ്യാസ സംവിധാനങ്ങള്‍ പോലും പരീക്ഷകള്‍ നീട്ടിവെക്കുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്ത സാഹചര്യത്തിലും ഓണ്‍ലൈന്‍ ആയി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ വിജയകരമായി നടത്തി ഫലം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

രക്ഷിതാക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്ത ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അസീസ് ഫൈസി ചെറുവാടി, സെക്രട്ടറി സിപി സൈതലവി ചെങ്ങര, ഐസിഎഫ് ഭാരവാഹികളായ സയ്യിദ് ആറ്റക്കോയ തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ ജിദ്ദ, അസീസ് ഫൈസി മമ്പാട്, അലവി സഖാഫി തെഞ്ചേരി, എംസി അബ്ദുല്‍ കരീം ഹാജി, നിസാര്‍ സഖാഫി എന്നിവര്‍ വിജയികളെ അനുമോദിച്ചു

---- facebook comment plugin here -----

Latest