Connect with us

National

കൊവിഡിന്റെ താണ്ഡവത്തില്‍ വിറങ്ങലിച്ച് ഇന്ത്യ; ഇന്നും മൂന്നര ലക്ഷത്തിലധികം പ്രതിദിന കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ കരാളഹസ്തത്തില്‍ പിടയുന്ന ഇന്ത്യയില്‍ ഇന്നും മൂന്നര ലക്ഷത്തില്‍ അധികം പുതിയ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2812 പേരാണ് മരിച്ചത്. 2,19,272 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,73,13,163 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,43,04,382 പേര്‍ രോഗമുക്തി നേടി. 1,95,123 പേര്‍ ഇതുവരെ മരിച്ചു. 28,13,658 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുട െഎണ്ണം 14,19,11,223 ആയി ഉയര്‍ന്നു. ഇന്നലെ 9,95,288 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

---- facebook comment plugin here -----

Latest