Connect with us

Kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി; മെയ് ഏഴ് വരെ നിര്‍ത്തിവെക്കണം

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഡയറക്ടര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ സി പി എം നേതാവ് എ എന്‍ ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. ഈ തസ്തികയിലെ സ്ഥിരം നിയമനം മെയ് ഏഴ് വരെ നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചു. ഷംസീറിന്റെ ഭാര്യ ഡോ. ഷഹലയടക്കം 30 പേരെയാണ് തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥിയായ എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഏപ്രില്‍ 16നാണ് ഈ തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും ലംഘിച്ച് അഭിമുഖ പരീക്ഷ നടത്തിയതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞാണ് എം പി ബിന്ദു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. എച്ച് ആര്‍ ഡി സെന്ററിന്റെ കീഴില്‍ കേരളത്തില്‍ എവിടെയും ഇങ്ങനെയൊരു തസ്തികയില്ല. ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് പിന്‍വാതില്‍ നിയമനമാണെന്നാണ് ഹരജിയിലെ ആരോപണം.

---- facebook comment plugin here -----

Latest