National
വനിത - 20 ചലഞ്ച് ഉപേക്ഷിക്കേണ്ടുവരുമെന്ന് ബിസിസിഐ
മുംബൈ | രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തവണത്തെ വനിത ട്വന്റി-20 ചലഞ്ച് ഉപേക്ഷിച്ചേക്കും. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഐപിഎല്‍ പ്ലേഓഫ് ഘട്ടത്തിലാണ് മൂന്ന് വനിത ടീമുകളുടെ മത്സരം നടക്കുന്നത്.
അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും ബിസിസിഐ വ്യത്തങ്ങള്‍ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം കാര്യങ്ങള്‍ വളരെ പ്രയാസകരമാക്കിയിരിക്കുകയാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.
വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം വിദേശ താരങ്ങള്‍ക്ക് എത്തിപ്പെടാനാകില്ല. അതിനാല്‍ ഈ സീസണ്‍ ഒഴിവാക്കാനും അടുത്ത സീസണില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനുമാണ് പദ്ധതിയെന്നും ബിസിസിഐ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
---- facebook comment plugin here -----