National
ഗോവയില്‍ ഈ മാസം 29മുതല്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍
പനാജി | ഈ മാസം 29ന് വൈകുന്നേരം ഏഴ് മുതല്‍ മേയ് മൂന്ന് പുലര്‍ച്ചെ വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
അതേ സമയം അവശ്യ സര്‍വീസുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും തടസ്സമുണ്ടാകില്ല. എന്നാല്‍ പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിര്‍ത്തികള്‍ അടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
---- facebook comment plugin here -----