Connect with us

Gulf

കുവൈത്തില്‍ അക്രഡിറ്റേഷനില്ലാത്ത 12,000 പ്രവാസി എന്‍ജിനീയര്‍മാര്‍

Published

|

Last Updated

കുവൈത്ത് സിറ്റി | നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ 12,000 പ്രവാസി എന്‍ജിനീയര്‍മാരുടെ രജിസ്‌ട്രേഷന്‍ അവതാളത്തിലെന്ന് കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റി മേധാവി ഫൈസല്‍ അല്‍ അതാല്‍ അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ട രാജ്യങ്ങളില്‍ കുവൈത്ത് അംഗീകരിക്കുന്ന സംവിധാനങ്ങളില്‍ നിന്നുള്ള അക്രഡിറ്റേഷന്‍ ഇല്ലാത്തതും ഇവര്‍ കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ പരീക്ഷയെ അഭിമുഖീകരിക്കാത്തതും കാരണമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ നിരവധി പേര്‍ക്ക് അക്രഡിറ്റേഷന്‍ ഇല്ലാത്തതിനാല്‍ ബിരുദങ്ങളില്‍ ഏതൊക്കെയാണ് വ്യാജം എന്ന് സ്ഥിരീകരിക്കാനും കഴിയില്ലെന്നും സൊസൈറ്റി മേധാവി പറഞ്ഞു. സൊസൈറ്റി നല്‍കുന്ന “ടു ഹും ഇറ്റ് മേ കണ്‍സേണ്‍” സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് ചെയ്തതായി സംശയിക്കുന്നവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ കേസെടുക്കുന്നതിന് മുമ്പ് അവരില്‍ പലരും രാജ്യം വിട്ടതായാണ് വിവരമെന്നും മേധാവി അറിയിച്ചു.

Latest