Connect with us

Kerala

രണ്ടാം ഡോസ് വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേണ്ട; ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

Published

|

Last Updated

തിരുവനന്തപുരം | ഇനി മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേണ്ട. സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി.

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ മാത്രം ലഭ്യമായിരുന്ന രണ്ടാം ഡോസ് വാക്സിന്‍ ഇനി മുതല്‍ സ്പോട്ട് അലോട്ട്‌മെന്റിലൂടെ ലഭ്യമാകും. ഇതിനായി ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്.

ആദ്യ ഡോസായി കൊവീഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് 6 മുതല്‍ 8 ആഴ്ചകള്‍ക്കിടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് നിലവിലെ തീരുമാനം. കൊവാക്സീന്‍ സ്വീകരിച്ചവര്‍ക്ക് നാല് മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്സിന്‍ നല്‍കും.

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.