Connect with us

National

ഇന്ത്യക്കുള്ള വൈദ്യ സഹായവുമായി അമേരിക്കന്‍ വിമാനം പുറപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധത്തിന് അമേരിക്കയില്‍ നിന്നുള്ള നൂറ് ദശലക്ഷം ഡോളറിന്റെ ആദ്യ സഹായ വിഹിതം ഇന്ന് മുതല്‍ എത്തിത്തുടങ്ങും. വൈദ്യസഹായവുമായി യു എസ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായാണ് വിവരം.

അടിയന്തര സഹായമായി 1700 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 1,100 സിലിണ്ടറുകള്‍, 20 രോഗികളെ വരെ സഹായിക്കാന്‍ സൗകര്യപ്രദമായ വലിയ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ എന്നിവ എത്തിച്ച് നല്‍കും. ഇതിനൊപ്പം 15 മില്യണ്‍ എന്‍ 95 മാസ്‌കുകളും പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകളും നല്‍കുമെന്നും ബൈഡന്‍ ഭരണകൂടം പുറപ്പെടുവിച്ച ഫാക്റ്റ്ഷീറ്റില്‍ പറയുന്നു. .

റഷ്യയില്‍ നിന്നുള്ള സ്ഫുട്നിക് വാക്സിന്‍ അടക്കമുള്ള അടിയന്തര മെഡിക്കല്‍ വസ്തുക്കള്‍ നാളെയോടെ എത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സഹായഹസ്തവുമായി അമേരിക്ക രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

 

Latest