Connect with us

National

രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കൊവിഡ്; 3645 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അത്യധികം ആശങ്കാജനകമാംവിധം അതിരൂക്ഷമാകുന്നതായി പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേര്‍ക്ക് കൂടി കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവില്‍ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,50,86,878 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് ഇതുവരെകൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലധികമാകാന്‍
തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഏപ്രില്‍ 15 മുതല്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തില്‍ അധികമായിരുന്നു.