Connect with us

National

കൊവിഡ് വാക്‌സീനെതിരെ വ്യാജ പ്രചാരണം; നടന്‍ മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ

Published

|

Last Updated

ചെന്നൈ | കൊവിഡ് വാക്‌സീനെതിരെ വ്യാജപ്രചാരണം നടത്തിയ കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് ആരോഗ്യവകുപ്പിനാണ് പിഴ അടയ്‌ക്കേണ്ടത്. കേസില്‍ മന്‍സൂര്‍ അലി ഖാന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

വാക്‌സീന്‍ സ്വീകരിച്ചതാണ് നടന്‍ വിവേകിന്റെ മരണത്തിന് ഇടയാക്കിയതെന്നും അതിനാല്‍ ജനങ്ങള്‍ വാക്‌സീന്‍ സ്വീകരിക്കരുതെന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പ്രസ്താവിച്ചത്.