Malappuram
റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; സോഷ്യല്‍ ഡേ വെള്ളിയാഴ്ച
മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ മെയ് 8ന് നടക്കുന്ന റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സോഷ്യല്‍ ഡേ ആചരിക്കും. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍, വാട്‌സ് ആപ് സ്റ്റാറ്റസ്, ഇന്‍സ്റ്റഗ്രാം സ്റ്റോറി, യൂട്യൂബ് സ്‌റ്റോറി, ട്വിറ്റര്‍ സ്‌റ്റോറി, ടെലഗ്രാം പിന്നിംഗ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പ്രാര്‍ഥനാ സമ്മേളന പ്രചാരണത്തിന് നിരവധി പേര്‍ പങ്കാളികളാകും.
എല്ലാ വര്‍ഷവും പതിനായിരങ്ങള്‍ സംബന്ധിക്കാറുള്ള പ്രാര്‍ഥനാ സമ്മേളനം ഈ വര്‍ഷം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ നാനാ ദിക്കുകളിലുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് സമ്മേളന സന്ദേശം എത്തിക്കുകയാണ് സോഷ്യല്‍ ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. വിവരങ്ങള്‍ക്ക്: 9645338343, 9633677722
---- facebook comment plugin here -----