Connect with us

International

ഇസ്‌റാഈലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തില്‍ തിക്കും തിരക്കും; നിരവധി മരണം

Published

|

Last Updated

ടെല്‍ അവീവ് | വടക്കന്‍ ഇസ്‌റാഈലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ മരിച്ചു. 40ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

മെറോണ്‍ എന്ന സ്ഥലത്ത് വര്‍ഷം തോറും നടക്കുന്ന ലാഗ് ബയോമിറിന്റെ വിരുന്ന് എന്ന തീര്‍ഥാടനത്തിന് എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ജൂതന്മാര്‍ പരിപാവനമായി കരുതുന്ന റബ്ബി ഷിമോണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന്റെ സമീപമാണിത്. പതിനായിരക്കണക്കിന് പേരായിരുന്നു ഇവിടെ ഒത്തുകൂടിയത്. പ്രധാനമായും തീവ്ര ജൂത വിശ്വാസികളായിരുന്നു ഒത്തുകൂടിയത്.

പരുക്കേറ്റവരെ രക്ഷപ്പെടുത്താന്‍ ആറ് ഹെലികോപ്ടറുകള്‍ വിന്യസിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 650ലേറെ ബസുകള്‍ ചാര്‍ട്ട് ചെയ്തിരുന്നതായി ചടങ്ങിന്റെ സംഘാടകര്‍ പറഞ്ഞു. ഇങ്ങനെ നോക്കിയാല്‍ 30,000 പേര്‍ എത്തിയിട്ടുണ്ടാകും.

Latest