Covid19
മഹാരാഷ്ട്രയില്‍ ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്
മുംബൈ | രാജ്യത്ത് കൊവിഡ്- 19 വ്യാപനം ഏറ്റവും കൂടുതല്‍ തുടരുന്ന മഹാരാഷ്ട്രയില്‍ ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ മൂന്നാം തരംഗമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപെ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ പ്രതിദിന കേസുകള്‍ കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്.
മെയ് അവസാനത്തോടെ നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നും കൊവിഡ് നില കുറയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, മൂന്നാം തരംഗമുണ്ടായാല്‍ വെല്ലുവിളിയാകും. അപ്പോഴേക്കും മെഡിക്കല്‍ ഓക്‌സിജനില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുംബൈയില്‍ മൂന്ന് ദിവസത്തേക്ക് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വാക്‌സിന്‍ ക്ഷാമമാണ് കാരണം. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചതെന്ന് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.